Saturday, March 7, 2026

‘പെരുമാനി’ മെയ് 10- ന് തിയ്യേറ്ററുകളിലേക്ക്

പെരുമാനി എന്ന ഗ്രാമവും അവിടത്തെ ജനതയും കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളെ പ്രമേയമാക്കിക്കൊണ്ട് മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പെരുമാനി’ മെയ് 10- ന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. നടൻ ടൊവിനോ തോമസ് ആണ് ട്രയിലർ റിലീസ് ചെയ്തത്. സണ്ണി വെയ്ൻ, ലുക് മാൻ അവറാൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ. സണ്ണി വെയ്നും അലൻസിയറും പ്രധാനകഥാപാത്രമായി മജു സംവിധാനം ചെയ്ത ചെയ്ത ഹിറ്റ് സിനിമ ‘അപ്പന്’ ശേഷം പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രമാണ് പെരുമാനി. മജു തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്നത്. ഫിറോസ് തൈരിനിൽ നിർമ്മാണവും ചെയ്യുന്നു. ഒരു ഫാന്റസി ഡ്രാമ കൂടിയാണ് പെരുമാനി.

സണ്ണി വെയ്ൻ, ലുക്മാൻ അവറാൻ, വിനയ് ഫോർട്ട് എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. പോസ്റ്ററിൽ വലിയ ആമയുടെ ചിത്രമാണ് മറ്റൊരു പ്രത്യേകത. മെയ് മാസത്തിൽ ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ദീപ തോമസ്, നവാസ് വള്ളിക്കുന്ന്, രാധിക രാധാകൃഷ്ണൻ, ഫ്രാങ്കോ, വിജിലേഷ് തുടങ്ങിയവർ ആണ് മറ്റ് പ്രാധാന കഥാപാത്രങ്ങൾ. ഛായാഗ്രഹണം മനേഷ് മാധവൻ, സംഗീതം ഗോപി സുന്ദർ, ഗാനരചന മുഹ്സിൻ പെരാരി.

spot_img

Hot Topics

Related Articles

Also Read

‘ടർബോ’ റിലീസ് ഡേയ്റ്റ് വിഷു ദിനത്തിൽ പ്രഖ്യാപിക്കാനൊരുങ്ങി അണിയറ പ്രവർത്തകർ

0
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ചിത്രം ‘ടർബോ’ യുടെ റിലീസ് തീയതി വിഷുദിനത്തിൽ വൈകുന്നേരം 6 മണിക്ക് അണിയറ പ്രവർത്തകർ പ്രഖ്യാപിക്കും.

‘സ്പിരിറ്റ് ഓഫ് സിനിമ’ അവാർഡ്; പായൽ കപാഡിയയെ ആദരിക്കുവാനൊരുങ്ങി ഐ. എഫ്. എഫ്. ഐ

0
കാൻ ചലച്ചിത്രമേളയിലെ ഗ്രാൻഡ് പി ജേതാവും ഇന്ത്യയുടെ അഭിമാന മുയർത്തിയ സംവിധായികയുമായ പായൽ കപാഡിയയെ ആദരിക്കുവാനൊരുങ്ങി ഐ. എഫ്. എഫ്. ഐ. 29- മത് കേരള ചലച്ചിത്ര അക്കാദമി 2024 ഡിസംബർ 13...

നടൻ വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ; മരണകാരണം വിഷവാതകം ശ്വസിച്ച്

0
നത്തോലി ഒരു ചെറിയ മീനല്ല, അയ്യപ്പനും കോശിയും, കേരള ക്രൈം ഫയൽസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാറിനുള്ളിലെ വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

സഹസംവിധായകന്‍ ബോബി മോഹന്‍ അന്തരിച്ചു

0
ഒട്ടേറെ സിനിമകളുടെയും ഹ്രസ്വചിത്രങ്ങളുടെയും പരസ്യചിത്രങ്ങളുടെയും ആല്‍ബങ്ങളുടെയും  സഹസംവിധായകനും സംവിധായകനുമായി പ്രവര്‍ത്തിച്ച ബോബി മോഹന്‍ (45) അന്തരിച്ചു.

‘പ്രാവിൻ കൂട് ഷാപ്പ്’ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

0
സൌബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രമാക്കി അൻവർ റഷീദ് എന്റർടൈമെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ‘പ്രാവിൻ കൂട് ഷാപ്പ്’...