Saturday, March 7, 2026

പിയർ ആഞ്ജിനോ ട്രിബ്യൂട്ട് പുരസ്കാരം സന്തോഷ് ശിവന്

മികച്ച ഛായാഗ്രാഹകനുള്ള പിയർ ആഞ്ജിനോ ട്രിബ്യൂട്ട് പുരസ്കാരം സന്തോഷ് ശിവന്. 2024 മെയ് 24 ന് നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം സമർപ്പിക്കും. മികവുറ്റ ഛായാഗ്രഹകർക്ക് അന്താരാഷ്ട്രതലത്തിൽ നൽകുന്ന പുരസ്കരമാണിത്. ഈ പുരസ്കാരം ആദ്യം സ്വന്തമാക്കുന്ന ഇന്ത്യക്കാരനാണ് സന്തോഷ് ശിവൻ എന്ന പ്രത്യേകത കൂടിയുണ്ട്. ‘അതിശകരമായ കരിയറും അസാധാരണമായ മികവും പരിഗണിച്ചാണ് അവാർഡിന് തിരഞ്ഞെടുത്തതെന്ന് പുരസ്കാര സമിതി അറിയിച്ചു. കൂടാതെ പരിപാടിയിൽ സന്തോഷ് ശിവൻ ഛായാഗ്രഹകരായ യുവതയോട് സംവദിക്കുകയും ചെയ്യുന്നുണ്ട്.

പീറ്റർ സുഷിറ്റ്സ്കി, ഫിലിപ്പ് റൂസ്റ്റോ, റോജർ ഡീക്കിൻസ്, വിൽമോസ് സിഗ്മൊണ്ട്, ബ്രൂണോ ഡെൽബോണൽ, ഡാരിയസ്  ഖോൻജി, ബാരി അക്രോയിഡ്, ക്രിസ്റ്റഫർ ഡോയൽ, ആഗ്നസ് ഗൊദാർദ്, തുടങ്ങിയവരാണ് മുൻപ് പുരസ്കാരം ലഭിച്ച ഛായാഗ്രാഹകർ. കാലാപാനി, ദിൽസേ, യോദ്ധ, റോജ, വാനപ്രസ്ഥം, ഇരുവർ തുടങ്ങിയ സിനിമകൾക്ക് ഛായാഗ്രഹകനായും അനന്തഭദ്രം, ഉറുമി, അശോക, തുടങ്ങിയ സിനിമകളുടെ സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട് സന്തോഷ് ശിവൻ. അമേരിക്കൻ സൊസൈറ്റി ഓഫ് സിനിമ ഫോട്ടോഗ്രാഫേഴ്സിൽ ഏഷ്യ- പെസഫിക്കിൽ അംഗം കൂടിയാണ് ഇദ്ദേഹം. 12 ദേശീയ പുരസ്കാരങ്ങൾ, 4 കേരളസംസ്ഥാന പുരസ്കാരങ്ങൾ, 3 തമിഴ് നാട് സംസ്ഥാന പുരസ്കാരം, അന്താരാഷ്ട്ര പുരസ്കാരങ്ങൾ, തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള സന്തോഷ് ശിവന്റെ കരിയറിലെ മറ്റൊരു മികച്ച അംഗീകാരമാണ് കാൻ ഫിലിം ഫെസ്റ്റിവലിൽ നടക്കാൻ പോകുന്നത്.

spot_img

Hot Topics

Related Articles

Also Read

‘വിവേകാനന്ദൻ വൈറലാണ്’- ഒരു ചില്ലുപാത്രം’ എന്ന ഗാനമേറ്റെടുത്ത് സംഗീത പ്രേമികൾ

0
ബി കെ ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ ആണ് ഈണം പകർന്നിരിക്കുന്നത്. ജനുവരി 19 ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും. നെടിയത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ നേടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേർന്ന് നിർമ്മിക്കുന്നു.

ജനുവരി 31- നു റിലീസ്; പുതിയ ട്രയിലറുമായി  ‘പറന്ന് പറന്ന് പറന്ന് ചെല്ലാൻ’

0
ഒരു പാലക്കാടൻ ഗ്രാമത്തിന്റെ കഥാപശ്ചാത്തലവുമായി ജിഷ്ണു ഹരീന്ദ്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പറന്ന് പറന്ന് പറന്ന്’ എന്ന ചിത്രo ജനുവരി 31- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ഉണ്ണി ലാലുവും...

ബിബിൻ ജോർജ്ജ് നായകനാകുന്ന ‘കൂടൽ’; പോസ്റ്റർ റിലീസ്

0
നവാഗതനായ ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം കൂടൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മഞ്ജു വാരിയർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ജയസൂര്യ,...

തിയ്യേറ്ററുകളെ ആവേശത്തിലാഴ്ത്തിയ ‘എമ്പുരാൻ’ ഇനി ഒ ടി ടി യിലേക്ക്

0
ബ്രഹ്മാണ്ഡ മലയാള ചിത്രമായ എമ്പുരാൻ ഇനി പ്രേക്ഷകരെ  ആവേശത്തിലാഴ്ത്താൻ ഒ ടി ടി യിലേക്ക്. ഏപ്രിൽ 4  നു ജിയോ ഹോട്സ്റ്റാറിൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. വമ്പൻ വിവാദങ്ങൾക്കിടയിലും തിയ്യേറ്റർ നിറഞ്ഞോടിയ ചിത്രമാണ്...

ജോഷി ജോണിന്‍റെ ‘കുരുവിപ്പാപ്പ’യുടെ  പോസ്റ്റര്‍ റിലീസായി

0
ജോഷി ജോണ്‍ സംവിധാനം ചെയ്ത് ലാല്‍ജോസ്, വിനീത്, മുക്ത തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കുരുവിപ്പാപ്പയുടെ പോസ്റ്റര്‍ റിലീസ് ചെയ്തു.