Thursday, May 1, 2025

ദിലീപ്- ലിസ്റ്റിൻ സ്റ്റീഫൻ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു. ദിലീപ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. നടക്കാവിൽ വെച്ചാണ് ചടങ്ങുകൾ നിർവഹിച്ചത്. ദിലീപിന്റെ 150- മത്തെ ചിത്രമാണിത്. ബി ഉണ്ണികൃഷ്ണൻ, ജിബു ജേക്കബ്, എംരഞ്ജിത്, സിദ്ദിഖ്, ഷീലു അബ്രഹാം, അനിൽ തോമസ്, ജോർജ്ജ് സെബാസ്റ്റ്യൻ, സിയാദ് കോക്കർ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു. ഷാരിസ് മുഹമ്മദ് ആണ് രചന നിർവഹിക്കുന്നത്. ഒരു കുടുംബചിത്രം കൂടിയായിരിക്കും ഇത്. ബിന്ദു പണിക്കർ, മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി, ജോണി ആൻറണി തുടങ്ങിയവർ ചിത്രത്തിൽ മറ്റ്  കഥാപാത്രങ്ങളായി എത്തുന്നു.  സംഗീതം സനൽ ദേവ്, ഛായാഗ്രഹണം രൺ ദീവ.

spot_img

Hot Topics

Related Articles

Also Read

‘ഒരു വടക്കൻ പ്രണയ വിപ്ലവം’; ടൈറ്റിൽ ലോഞ്ചിങ്

0
വിജേഷ് ചെമ്പിലോടും ഋഷി സുരേഷും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം ഒരു വടക്കൻ പ്രണയ വിപ്ലവ’ത്തിന്റെ ടൈറ്റിൽ ലോഞ്ചിങ് ഫെബ്രുവരി പതിനാലിന് വാലന്റൈൻസ് ദിനത്തിൽ കാക്കനാട് ‘ഭാരത് മാത’ കോളേജിൽ വെച്ച് നടന്നു.

‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ചിത്രീകരണം ആരംഭിച്ചു

0
‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ചിത്രീകരണം ആരംഭിച്ചു കുഞ്ചാക്കോ ബോബനും രതീഷ് പൊതുവാളും ഒന്നിക്കുന്ന ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. അടുത്തവര്ഷം ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. വയനാട്...

സൂപ്പർ സിന്ദഗി’യിൽ ധ്യാൻ ശ്രീനിവാസൻ; ഫസ്റ്റ് ലുക്ക് & മോഷൻ പോസ്റ്റർ പുറത്തിറങ്ങി

0
വിന്റേഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘സൂപ്പർ സിന്ദഗി’യുടെ മോഷൻ & ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രജിത്ത് രാജ് ഇ കെ ആറും വിന്റെഷും ചേർന്ന് തിരക്കഥ എഴുതുന്നു.

 ‘ED – എക്സ്ട്രാ ഡീസന്റ്’ ഓൺലൈൻ ബുക്കിങ് ബുധനാഴ്ച മുതൽ ആരംഭിക്കും

0
‘ED – എക്സ്ട്രാ ഡീസന്റ്’ ഓൺലൈൻ ബുക്കിങ് ബുധനാഴ്ച മുതൽ ആരംഭിക്കും. എല്ലാ ഓൺലൈൻ മൂവി ബുക്കിങ് ചാനലുകളിലും ഇത് ലഭ്യമാണ്.  തികച്ചു വ്യത്യസ്തമായ വേഷത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് സുരാജ് വെഞ്ഞാറമ്മൂട്. ആമിർ...

250- മത്തെ ചിത്രത്തിൽ ‘ഒറ്റക്കൊമ്പനാ’യി സുരേഷ് ഗോപി; ഷൂട്ടിങ് ഉടൻ ആരംഭിക്കും

0
സിനിമയും രാഷ്ട്രീയവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനുറച്ച് സുരേഷ് ഗോപി. തന്റെ 250- മത്തെ ഏറ്റവും പുതിയ ചിത്രമായ ‘ഒറ്റക്കൊമ്പനി’ൽ നായകനായി അഭിനയിക്കുവാൻ ഒരുങ്ങുകയാണ് സുരേഷ് ഗോപി.