Thursday, May 1, 2025

തരംഗമാകാൻ വിനീത് ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്ക് ശേഷം’; ടീസർ റിലീസ്

ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും നിവിൻ പൊളിയും പ്രധാന കഥാപാത്രമായി എത്തുന്ന ‘വർഷങ്ങൾക്ക് ശേഷം’ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും പ്രധാന വേഷത്തിലെത്തുന്ന സിനിമ എന്ന സവിശേഷത കൂടിയുണ്ട് ‘വർഷങ്ങൾക്ക് ശേഷം’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമ്മാണവും നിർവഹിക്കുന്ന ചിത്രമാണ് ‘വർഷങ്ങൾക്ക് ശേഷം’.

ചിത്രത്തിൽ നിവിൻ പൊളിയും മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നതാണ് മറ്റൊരു സവിശേഷത. വിനീത് ശ്രീനിവാസന്റേതാണ് തിരക്കഥയും. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, അർജുൻ ലാൽ, നീത പിള്ളൈ, കലേഷ് രാമാനന്ദ്, ഷാൻ റഹ്മാൻ തുടങ്ങിയ നിരവധി പേര് കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം വിശ്വജിത്ത്, സംഗീതം അമൃത് റാംനാഥ്, എഡിറ്റിങ് രഞ്ജൻ എബ്രഹാം. ചിത്രം 2024 ഏപ്രിലിൽ വിഷുവിന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. 

spot_img

Hot Topics

Related Articles

Also Read

ചലച്ചിത്ര നിര്‍മ്മാതാവ് ബൈജു പണിക്കര്‍ അന്തരിച്ചു

0
1987-ല്‍ പുറത്തിറങ്ങിയ ‘ഒരു മെയ് മാസപ്പുലരിയില്‍’ എന്ന ചിത്രത്തിലെ നിര്‍മാതാക്കളില്‍ ഒരാളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തിലെ നിരവധി സ്വതന്ത്ര്യ ടെലിവിഷന്‍ പ്രോഗ്രാമുകളുടെ നിര്‍മാതാവായിരുന്നു.

‘പാരഡൈസ് സര്‍ക്കസി’ല്‍ ഷൈന്‍ ടോം ചാക്കോ എത്തുന്നു- മജീഷ്യനായി

0
ഷൈന്‍ ടോം ചാക്കോ മജീഷ്യനായി എത്തുന്ന പാരഡൈസ് സര്‍ക്കസിന്‍റെ ഡബ്ബിങ് പുരോഗമിക്കുന്നു. ജിജോ ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തിരക്കഥ ഒരുക്കുന്നത് ഖൈസ് മിലൈന്‍ ആണ്. പാപ്പിനു ആണ് ഛായാഗ്രഹണം

‘നാരായണീന്റെ മൂന്നാണ്മക്കൾ’ പോസ്റ്റർ പുറത്ത്

0
ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നാരായണീന്റെ മൂന്നാണ്മക്ക’ളുടെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തിറങ്ങി. തോമസ് മാത്യുവും ഗാർഗിയുമാണ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. 2025 ജനുവരി 16- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന്...

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ഓടും കുതിര ചാടും കുതിര; ‘ ചിത്രീകരണം തുടങ്ങി

0
ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ, രേവതി പിള്ള എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അൽത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഓടും കുതിര ചാടും കുതിരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്....

കോഴിക്കോടൻ സിനിമാപ്രേമികൾക്കായി വീണ്ടും അരങ്ങുണർത്താൻ അപ്സര തിയേറ്റർ

0
കഴിഞ്ഞ വർഷം താഴിട്ട് പൂട്ടിയ കോഴിക്കോട് ജില്ലയിലെ അപ്സര തിയ്യേറ്റർ വീണ്ടും സിനിമകളുമായി ജനഹൃദയങ്ങളിലേക്ക്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് കരാറോടു കൂടി ഇത് ഏറ്റെടുത്തിരിക്കുന്നത്.