Thursday, May 1, 2025

തമിഴ് ‘റീലി’ലെ ബിജോയ് കണ്ണൂര്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു; ‘വള്ളിച്ചെരുപ്പ്’ തിയ്യേറ്ററുകളിലേക്ക്

തമിഴ് ചിത്രമായ ‘റീലി’ല്‍ ഉദയ രാജ് എന്ന നായകവേഷത്തിലെത്തി ശ്രദ്ധേയനായ ബിജോയ് കണ്ണൂര്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രം ‘വള്ളി ച്ചെരുപ്പ്’  സെപ്തംബര്‍ 22- നു തിയ്യേറ്ററിലേക്ക്. ‘റീലി’ലൂടെ തമിഴകത്ത് സുപരിചിതനാണ് ബിജോയ് കണ്ണൂര്‍. എഴുപതുകാരനായ മുത്തശ്ശന്‍റെ വേഷത്തിലാണ് ഇദ്ദേഹം വള്ളിച്ചെരുപ്പില്‍ എത്തുന്നത്. മുത്തച്ഛനും കൊച്ചുമകനും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥപറയുന്ന ചിത്രമാണിത്. ഏഷ്യാനെറ്റ് പ്ലസിലൂടെ പ്രേക്ഷകര്‍ക്കിടയിലേക്കെത്തിയ ചിന്നുശ്രീ വല്‍സലനാണ് നായികയായി എത്തുന്നത്.

മാസ്റ്റര്‍ ഫിന്‍ ബിജോയ്, ദിവ്യ ശ്രീധര്‍, സാജന്‍ സൂര്യ, കൊച്ചു പ്രേമന്‍, എസ് ആര്‍ ശിവരുദ്രന്‍, അനൂപ് ശിവദാസന്‍, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ശ്രീമുരുകാ മൂവി മേക്കേഴ്സിന്റെ ബാനറില്‍ സുരേഷ് സി എന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ സംവിധാനം ശ്രീഭാരതിയും എഡിറ്റിങ് ശ്യാം സാംബസദാശിവനും കഥ ബിജോയ് കണ്ണൂരും ഛായാഗ്രഹണം റിജു ആര്‍ അമ്പാടിയും നിര്‍വഹിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

തമിഴ് നടന്‍ ആര്‍. എസ് ശിവാജി അന്തരിച്ചു

0
ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രമുഖ തമിഴ് ചലച്ചിത്ര നടന്‍ ആര്‍ എസ് ശിവാജി അന്തരിച്ചു. 66- വയസ്സായിരുന്നു. കമലഹാസന്‍റെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

‘ഭഭബ’ പോസ്റ്റർ പുറത്ത്

0
ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം ‘ഭഭബ’യുടെ   പോസ്റ്റർ പുതുവർഷത്തോടനുബന്ധിച്ച് റിലീസായി. ദിലീപ് ആണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നത്. നവാഗതനായ ധനഞ്ജയ് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടി...

ഇന്ദ്രൻസും മുരളിഗോപിയും പ്രധാനകഥാപാത്രങ്ങൾ; ‘കനകരാജ്യ’ത്തിന്റെ ട്രയിലർ പുറത്ത്

0
അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിച്ച് ഇന്ദ്രൻസും മുരളി ഗോപിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മൂവി ‘കനകരാജ്യ’ത്തിന്റെ ട്രയിലർ പുറത്തിറങ്ങി.

മണിച്ചിത്രത്താഴ് റീ റിലീസ് ഓഗസ്റ്റ് 17- ന്

0
പ്രേക്ഷകരെ എക്കാലത്തും ഹറം കൊള്ളിച്ചുകൊണ്ടേയിരിക്കുന്ന ഫാസിൽ സംവിധാനം ചെയ്ത് മോഹൻലാൽ- സുരേഷ് ഗോപി- ശോഭന കൂട്ടുകെട്ടിൽ പിറന്ന മണിച്ചിത്രത്താഴ്  ആഗസ്റ്റ് 17- ന് റീ റിലീസ് ചെയ്യുന്നു. 4 k ഡോൾബി അറ്റ്മോസിലൂടെ...

‘നാരായണീന്റെ മൂന്നാണ്മക്കൾ’; ഫെബ്രുവരി 7- ന് റിലീസ്

0
ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നാരായണീന്റെ മൂന്നാണ്മക്ക’ൾ ഫെബ്രുവരി 7- നു തിയ്യേറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തും. ഗുഡ് വിൽ എന്റെർടൈമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് തടത്തിൽ ആണ്...