Saturday, March 7, 2026

ടീസർ തീമുമായി ‘എമ്പുരാൻ’

ആരാധകരുടെ കാത്തിരുപ്പിന് വിരാമമിട്ട് മോഹൻലാൽ പ്രധാനകഥാപാത്രമായി എത്തുന്ന  ചിത്രം ‘എമ്പുരാൻ’ ടീസർ തീം പുറത്തിറങ്ങി. പൃഥ്വിരാജ് ഉൾപ്പെടെയുള്ള അഭിനേതാക്കൾ അവരുടെ സോഷ്യൽ മീഡിയയിൽ ടീസർ ഷെയർ ചെയ്തു. 2019- ൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. 14- മാസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയായി. പൃഥ്വിരാജ്, മോഹൻലാൽ, മഞ്ജു വാരിയർ, സുരാജ് വെഞ്ഞാറമ്മൂട്, ടോവിനോ തോമസ്, നൈല ഉഷ, അർജുൻ ദാസ്, സാനിയ ഇയ്യപ്പൻ, ഫ്രഞ്ച് നടൻ എറിക് എബൌനി, ബ്രിട്ടീഷ് നടി ആൻഡ്രിയ തിവദാർ തുടങ്ങി വിദേശതാരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

മാർച്ച് 27- നു ചിത്രം തിയ്യേറ്ററുകളിൽ റിലീസിന് എത്തും. പൃഥ്വിരാജിന്റെ ആദ്യ സംവിധാനചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാൻ’. ലൈക്ക പ്രൊഡക്ഷൻസിന്റെയും ആശീർവാദ് സിനിമാസിന്റെയും നിർമ്മാണ ചിത്രമാണ് ‘എമ്പുരാൻ’. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ റിലീസിനെത്തുന്ന ‘എമ്പുരാൻ’ ഒരു പാൻഇന്ത്യൻ സിനിമ കൂടിയാണ്. മുരളി ഗോപിയുടേതാണ് തിരക്കഥ.

spot_img

Hot Topics

Related Articles

Also Read

ഏറ്റവും പുതിയ പ്രണയ ഗാനവുമായി ‘ഡാൻസ് പാർട്ടി’

0
സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിപാൽ ഈണമിട്ട് സംഗീത ശ്രീകാന്ത് ആലപിച്ച ഡാൻസ് പാർട്ടിയിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ പുതിയ ഗാനം ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. ‘ചിലു ചിലു ചിലങ്കകൾ അണിയാം ഞാൻ..’ എന്ന ഈ പാട്ടിലെ ഗാനരംഗത്തിൽ  പ്രത്യക്ഷപ്പെടുന്നത് വിഷ്ണു ഉണ്ണികൃഷ്ണനും ശ്രദ്ധ ഗോകുലുമാണ്.

ശ്രീകുമാരന്‍ തമ്പിക്കു ആശംസകളുമായി നടന്‍ കമല്‍ഹാസന്‍

0
'കവി, ​ഗാനരചയിതാവ്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, നിർമാതാവ്, സംവിധായകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള ബഹുമുഖ പ്രതിഭയാണ് പ്രിയപ്പെട്ട ശ്രീകുമാരൻ തമ്പി'

സെൻസറിങ്  പൂർത്തിയാക്കി ‘മലൈക്കോട്ടൈ വാലിബൻ’

0
മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ജനുവരി 25 ന് പുറ ത്തിറങ്ങാനിരിക്കുന്ന ‘മലൈ ക്കോട്ടൈ വാലിബൻ’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയാക്കി.

‘മച്ചാന്റെ മാലാഖ’ പെരുന്നാൾ ദിനത്തിൽ തിയ്യേറ്ററുകളിലേക്ക്

0
ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രം  ‘മച്ചാന്റെ മാലാഖ’ ജൂൺ 14- പെരുന്നാൾ ദിനത്തിൽ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. കഥ ജക്സൺ  ആന്റണിയുടെയും രചന അജീഷ് പി തോമസിന്റേതുമാണ്.

‘മറിമായ’ത്തിലെ താരങ്ങൾ ഒന്നിച്ച് ഒരു സിനിമയിൽ; തിരക്കഥ- സംവിധാനം മണി കണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും

0
സാമൂഹ്യ വിഷയങ്ങളെ നർമ്മത്തിൽ ചാലിച്ച് രസകരമായ രീതിയിൽ അവതരിപ്പിക്കുന്ന പരിപാടിയാണ് മറിമായം. മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.