Saturday, March 7, 2026

ചിരിയുടെ മാലപ്പടക്കവുമായി ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ; ട്രയിലർ പുറത്ത്

പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുവാൻ സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. ഏറ്റവും രസികൻ ട്രയിലർ ആണ് ഇപ്പോ പുറത്ത് ഇറങ്ങിയിരിക്കുന്നത്. ഒരു ടൈംട്രാവൽ കോമഡി സിനിമയാണോ സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സംശയത്തിലാണ് ട്രയിലർ കണ്ടവർ. ‘1000 കണ്ണുമായ്’ എന്നു പേരിട്ട സുരേശന്റെ ഓട്ടോറിക്ഷ മലയാളി സിനിമ പ്രേമികളുടെ മനസ്സിൽ പതിഞ്ഞതാണ്. രതീഷ് ബാലകൃഷ്ണ പൊതുവാൾ ആണ് സംവിധാനം ചെയ്യുന്നത്.

നിറയെ ചിരിപ്പിക്കുന്ന സംഗതികളുമായാണ് സിനിമ  വരുന്നത്. ചിത്രത്തിൽ രാജേഷ് മാധവൻ സുരേശൻ കാവുങ്കലായും ചിത്ര നായർ സുമലത ടീച്ചറായും എത്തുന്നു. കൂടാതെ കുഞ്ചാക്കോ ബോബനും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തികച്ചും വേറിട്ട രീതിയിലുള്ള പോസ്റ്ററുകൾ കൊണ്ട് ഇതിനോടകം തന്നെ സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിരുന്നു. 1960, 1990, 2023 എന്നീ മൂന്ന് കാലഘട്ടങ്ങളിലൂടെ പോകുന്ന പ്രണയ മുഹൂർത്തങ്ങളാണ് സിനിമയിൽ. നാടാകെ നാടകം, ചങ്കുരിച്ചാൽ.. തുടങ്ങിയായ പാട്ടുകളും ശ്രദ്ധേയമായിരുന്നു. സിൽവർ ബൈ സ്റ്റുഡിയോസും സിൽവർ ബ്രൊമൈഡ് പിക് ചേഴ്സിന്റെയും ബാനറിൽ ഇമ്മാനുവൽ ജോസഫ്, അജിത്ത് തലപ്പിള്ളി, എന്നിവരാണ് നിർമ്മാണം. ഛായാഗ്രഹണം സബിൻ ഊരാളുകണ്ടി, എഡിറ്റിങ് ആകാശ് തോമസ്, വരികൾ വൈശാഖ് സുഗുണൻ, സംഗീതം ഡോൺ വിൻസെന്റ്.  

spot_img

Hot Topics

Related Articles

Also Read

നോവലിസ്റ്റും സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ കുഴഞ്ഞുവീണു മരിച്ചു

0
സുരേഷ് ഗോപി നായകനായി എത്തിയ രാമരാവണൻ, സ്വന്തം ഭാര്യ സിന്ദാബാദ് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്. കലാഭവൻ നായകനായ ലോകനാഥൻ ഐ എ എസ്, കളഭം എന്നീ ഹിറ്റ് സിനിമകൾക്ക് വേണ്ടി തിരക്കഥകൾ എഴുതി.

സിദ്ദിഖിന് ആദരാഞ്ജലികള്‍ നേര്‍ന്ന് മമ്മൂട്ടി

0
‘വളരെ പ്രിയപ്പെവരുടെ തുടരെയുള്ള വേര്‍പാടുകള്‍...അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥഅനുഭവിച്ചുകൊണ്ട് തന്നെ... സ്വന്തം സിദ്ദിഖിന് ആദരാഞ്ജലി’, മമ്മൂട്ടി ഫേസ്ബുക്കില്‍ എഴുതി.

മലയാള സിനിമയുടെ പൂച്ചക്കണ്ണുള്ള സുന്ദരി

0
നിങ്ങളില്‍ ഒരു സ്ത്രീ' എന്ന ചിത്രത്തിലൂടെ 1984- ല്‍ ആണ് ശാരി അഭിനയിക്കുന്നതെങ്കിലും മലയാളത്തില്‍ മികച്ച നായികാപദവിയിലേക്ക് ശ്രദ്ധിക്കപ്പെടും വിധം വളര്‍ന്നത് പത്മരാജന്‍ ചിത്രമായ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ദേശാടനക്കിളികള്‍ കരയാറില്ല, എന്നീ ചിത്രങ്ങളിലൂടെയായിരുന്നു.

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു

0
പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു. 90- വയസ്സായിരുന്നു. തിങ്കളാഴ്ച മുംബൈലെ ആശുപത്രിയിൽ വെച്ച് ആയിരുന്നു അന്ത്യം. ഏറെ നാളുകളായി വൃക്ക സംബന്ധമായ അസുഖത്താൽ ചികിത്സയിലായിരുന്നു. ശ്യാം ബെനഗലിന്റെ മകൾ പ്രിയ...

ബേസിലും  നസ്രിയയും പ്രധാനകഥാപാത്രങ്ങൾ; സൂക്ഷ്മദർശിനിയുടെ ട്രെയിലർ പുറത്ത്

0
ബേസിലും നശ്രീയയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം സൂക്ഷ്മദർശിനിയുടെ ഏറ്റവും പുതിയ ട്രയിലർ പുറത്ത്.  നവബർ 22- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. എം സി ജിതിൻ ആണ് ചിത്രത്തിന്റെ സംവിധാനം. ഹാപ്പി ഹവേർസ്...