Saturday, March 7, 2026

കാളിദാസ് ജയറാം നായകനാകുന്ന ചിത്രം രജനി; ഡിസംബർ എട്ടിന് തിയ്യേറ്ററിൽ

വിനിൽ സ്കറിയ തിരക്കഥ എഴുതി സംവിധാനം ചെയ്ത് കാളിദാസ് ജയറാം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം രജനി ഡിസംബർ 8 ന് തിയ്യേറ്ററിലേക്ക്. നവരസ ഗ്രൂപ്പ് നവരസ ഫിലിംസിന്റെ ബാനറിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് രജനി. ശ്രീജിത്ത് കെ എസ്, ബ്ലെസ്സി ശ്രീജിത്ത് തുടങ്ങിയവരാണ് ചിത്രം നിർമ്മിക്കുന്നത്. ഇൻവെസ്റ്റിഗേറ്റിവ് ക്രൈം ത്രില്ലർ മൂവീയാണ് രജനി.

സൈജു കുറുപ്പ്, നമിത പ്രമോദ്, ശ്രീകാന്ത് മുരളി, രമേഷ് ഖന്ന, അശ്വിൻ കുമാർ, ലക്ഷ്മി ഗോപാല സ്വാമി, ഷോൺ റോമി, റെബ മോണിക്ക ജോൺ, വിൻസന്റ് വടക്കൻ, കരുണാകരൻ, പൂ രാമു, ഷോൺ റോമി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സിനിമയുടെ ചിത്രീകരണം ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ പൂർത്തിയാക്കി. മലയാളത്തിലും തമിഴിലുമാണ് ചിത്രം എത്തുക. എഡിറ്റിങ് ദീപു ജോസഫ്, സംഗീതം 4 മ്യൂസിക്.

spot_img

Hot Topics

Related Articles

Also Read

ഡിസംബറിൽ റിലീസാകാനൊരുങ്ങി ‘ഡാൻസ് പാർട്ടി’

0
രാഹുൽ രാജും ബിജിപാലും സംഗീതം ചിട്ടപ്പെടുത്തിയ  ആറ് പാട്ടുകളാണ് ചിത്രത്തിൽ ഉള്ളത്. ഇതിൽ മൂന്നു ഗാനങ്ങൾ ഡാൻസുമായി ബന്ധപ്പെട്ടതാണ്. ദക്ഷിണേന്ത്യൻ കൊറിയോഗ്രാഫറായ ഷരീഫ് മാസ്റ്ററാണ് നൃത്തം ഒരുക്കിയിരിക്കുന്നത്

‘എക്സിസിറ്റി’ൽ നായകനായി വിശാഖ് നായർ; സംവിധാനം ഷെഹീൻ

0
സംഭാഷണമില്ലാത്ത ചിത്രമെന്നതാണ് എക്സിറ്റിന്റെ  പ്രത്യേകത. ചിത്രത്തിന്റെ മറ്റൊരു സവിശേഷത ആനിമേഷൻ ഫ്ലോയിൽ സഞ്ചരിക്കുന്ന കഥാപാത്രമാണ്. മലയാളത്തിലെ ആദ്യ ആക്ഷൻ സർവൈവൽ ചിത്രമാണ് എക്സിറ്റ്.

സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചു

0
സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍  അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി

കത്തനാരായി ജയസൂര്യ; അനുഷ്ക ആദ്യമായി മലയാളത്തില്‍ എത്തുന്ന ചിത്രം

0
മഹാമാന്ത്രികനായ കടമറ്റത്ത് കത്തനാരുടെ ജീവിത കഥപറയുന്ന ചിത്രത്തില്‍ കത്തനാരായി ജയസൂര്യ എത്തുന്നു. ഐതിഹ്യകഥകളിലൂടെയും മറ്റും ഇടം നേടിയ മാന്ത്രികനാണ് കടമറ്റത്ത് കത്തനാര്‍.

‘ദാസേട്ടന്റെ സൈക്കിൾ’; ട്രയിലർ പുറത്ത്, ചിത്രത്തിന്റെ  നിർമ്മാതാവും നടനുമായി ഹരീഷ് പേരടി

0
ഹരീഷ് പേരടി പ്രൊഡക്ഷൻസ് ബാനറിൽ ഹരീഷ് പേരടി പ്രധാനകഥാപാത്രമായി നിർമ്മിക്കുന്ന ‘ദാസേട്ടന്റെ സൈക്കിൾ’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. അഖിൽ കാവുങ്ങൽ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രം മാർച്ച് 14- നു...