Saturday, March 7, 2026

ഓണത്തിന് റിലീസിനൊരുങ്ങി ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’

പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് ഷെബി ചൌഘട്ട് സംവിധാനം ചെയ്യുന്ന ചിത്രം ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’ ഓണത്തിന് റിലീസിന് ഒരുങ്ങുന്നു. ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. തിരക്കഥയും സംഭാഷണവും ബാലഗോപാൽ നിർവഹിക്കുന്നു. സംവിധായകൻ ഷാജി കൈലാസിന്റെ മകൻ റുഷിൻ ഷാജി കൈലാസ് ആണ് നായകനായി എത്തുന്നത്. അബൂസലീം ചിത്രത്തിന്റെ ടൈറ്റിൽ കഥാപാത്രമായി എത്തുന്നു. ജോണി ആൻറണി, സൂര്യ കൃഷ്, എബിൻ ബിനോ, ശ്രീജിത്ത് രവി, ടിനി ടോം, ദിനേശ് പണിക്കർ, സുജിത് ശങ്കർ, പാർവതി രാജൻ, സിനോജ് വർഗീസ്, ഇനിയ, ഗായത്രി സതീഷ്, അജയ് നടരാജ്, സുന്ദർ പാണ്ഡ്യൻ, ലാൽ ബാബു, മാത്യുസ് അബ്രാഹാം, അനീഷ് ശബരി, കൃഷ്ണേന്ദു സ്വരൂപ് വിനു, സോണിയ മലഹർ, രജിത് കുമാർ, തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.

spot_img

Hot Topics

Related Articles

Also Read

ഇന്‍സ്പെക്ടര്‍ അര്‍ജുന്‍ വര്‍മ്മയായി ദുല്‍ഖര്‍; വെബ്‌സീരീസ്  ട്രെയിലര്‍ റിലീസ് ചെയ്തു

0
ഇന്‍സ്പെക്ടര്‍ അര്‍ജുന്‍ വര്‍മ്മയായി ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന കോമഡി ക്രൈം ത്രില്ലര്‍  വെബ് സീരീസ് ‘ഗണ്‍സ് ആന്‍ഡ് ഗുലാബ് സി’ന്‍റെ ട്രൈലര്‍ റിലീസ് ചെയ്തു.

‘കോൺജറിങ് കണ്ണപ്പൻ’ ഡിസംബർ 8 ന് തിയ്യേറ്ററിലേക്ക്

0
നവാഗതനായ സെൽവിൻ രാജ് സേവ്യർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം കോൺജറിങ് കണ്ണപ്പൻ ഡിസംബർ 8 ന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു. ഹസ്യതാരമായ സതീഷാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

പീറ്റര്‍ ഹെയ് നും വിഷ്ണു ഉണ്ണികൃഷ്ണനും എത്തുന്ന ‘ഇടിയന്‍ ചന്തു’വിന്‍റെ ചിത്രീകരണം തുടങ്ങി

0
പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയൊഗ്രാഫറും വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനുമായി എത്തുന്ന ചിത്രം ഇടിയന്‍ ചന്തുവിന്‍റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ലാല്‍ മീഡിയയില്‍ നടന്നു

‘അകല’ങ്ങളിലെ അരികുജീവിതങ്ങൾ; സിനിമയും ജീവിതാഖ്യാനവും

0
ജീവിതത്തിൽ നിന്നെന്നല്ല, മരണത്തിൽ നിന്ന് പോലും ആത്മാർത്ഥമായ സ്നേഹ ബന്ധങ്ങളെ വിച്ഛേദിക്കാൻ കഴിയെല്ലെന്ന് സാക്ഷ്യപ്പെടുത്തുകയാണ് 'അകലെ' എന്ന സിനിമ.

‘ജഗള’ ജൂലൈ 18- നു തിയ്യേറ്ററുകളിൽ എത്തുന്നു

0
മലബാർ ലഹളയുടെ പശ്ചാത്തലത്തിൽ പുതിയൊരു സിനിമ പ്രേക്ഷകരുടെ മുന്നിലേയ്ക്ക് വരാനൊരുങ്ങുന്നു. ശ്രീദേവ് കപ്പൂർ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. കളരിക്കൽ ഫിലിംസിന്റെ ബാനറിൽ മനോജ് പണിക്കർ , സജിത്ത് പണിക്കർ, ജിതേഷ്...