Saturday, March 7, 2026

‘എം. ടി സാറിന്റെ പന്ത്രണ്ടോളം സിനിമകളിൽ അഭിനയിക്കുവാൻ കഴിഞ്ഞിട്ടുണ്ട്’- മോഹൻലാൽ

‘മനോരഥങ്ങൾ’ എന്ന ആന്ത്രോളജി സിനിമയുടെ ഭാ​ഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് നടൻ മോഹൻലാൽ. എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണിത്. മനോരഥങ്ങളുടെ സക്സസ് ഗ്രാന്റ് സെലിബ്രേഷനോടന്ബന്ധിച്ച് സംസാരിക്കുകയായിരുന്നു മോഹൻലാൽ.

‘എം ടി സാറിന്റെ പന്ത്രണ്ടോളം സിനിമകളിൽ അഭിനയിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. നാൽപ്പത്തി ഏഴ് വർഷത്തെ സിനിമ ജീവിതത്തിൽ മനോഹരമായി കഥാപാത്രങ്ങളായിരുന്നു അതെല്ലാം. അമൃതം ​ഗമയ മുതൽ ഓളവും തീരവും വരേയുള്ള ചിത്രങ്ങളിൽ ഞാൻ അദ്ദേഹത്തോട് നന്ദി പറയുന്നു.‌ ഓളവും തീരവും ഒരുപാട് കാരണങ്ങൾ കൊണ്ട് എനിക്ക് ഏറെ പ്രത്യേകതയുള്ള ചിത്രമാണ്. അമ്പത് വർഷങ്ങൾക്ക് മുമ്പ് പി.എന്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്തത്. അന്ന് തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു അത്. പിതൃതുല്യനുനും ​ഗുരു തുല്യനുമായ വ്യക്തിയാണ് മധു സർ. എം ടി സാറിന്റെ കഥാപാത്രം മധു സാറാണ് അന്ന് ചെയ്തത്. പ്രിയനുമായി വളരെയധികം വർഷത്തെ പരിചയമാണുള്ളത്. പ്രിയന്റെ ഏകദേശം നാല്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്രിയൻ സിനിമയിലേക്ക് വരാനുള്ള കാരണം തന്നെ എം ടി സാറിന്റെ കഥകളാണ്. പ്രിയൻ ആദ്യമായി വായിച്ചുവെന്ന് അവകാശപ്പെടുന്നത് ഓളവും തീരവും എന്ന ചിത്രത്തിന്റെ തിരക്കഥയാണ്. അന്ന് മുതൽ പ്രിയൻ മനസിൽ കൊണ്ട് നടന്ന ആ​ഗ്രഹമാണ് സാറിന്റെ തിരക്കഥയിൽ ഒരു സിനിമ ചെയ്യുക എന്നത്. ഒരുപാട് തവണ അതെക്കുറിച്ച് ഞങ്ങൾ എം.ടി സാറിനോട് സംസാരിച്ചിട്ടുണ്ട്. പല കാരണങ്ങൾ കൊണ്ട് മാറിപ്പോയി. പ്രിയന് ഈ സിനിമ ചെയ്യാൻ സാധിച്ചുവെന്നത് എന്നെ സംബന്ധിച്ചടുത്തോളം വലിയ കാര്യമാണ്. അദ്ദേഹത്തിന്റെ ആ​ഗ്രഹത്തോടൊപ്പം ഒരുപാട് കൊല്ലം സഞ്ചരിച്ച ഒരാളാണ് ഞാൻ.

spot_img

Hot Topics

Related Articles

Also Read

പുത്തൻ അഞ്ച് പോസ്റ്ററുകളുമായി ‘ആനന്ദബാല’

0
സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയൻ സംവിധാനം ചെയ്യുന്ന മാളികപ്പുറം, 2018 എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിംസും ആൻ മെഗാ മീഡിയയും ചേർന്ന് നിർമ്മിക്കുന്ന ആനന്ദ് ശ്രീബല എന്ന സിനിമയുടെ അഞ്ച് വ്യത്യസ്ത  പോസ്റ്ററുകൾ  പുറത്തിറങ്ങി.

ഹണിറോസ് നായികയായെത്തുന്ന ‘റേച്ചല്‍’; ചിത്രീകരണത്തിന് തുടക്കം കുറിച്ചു

0
എബ്രിഡ് ഷൈനിന്‍റെ പുതിയ ചിത്രം ‘റേച്ചലി’ന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. ഹണിറോസ് നായികയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആനന്ദിനി ബാലയാണ്.

ജൂൺ 14- ന് ‘ഗർർർ’ തിയ്യേറ്ററുകളിലേക്ക്

0
കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ‘ഗ്ർർർർർ’ എന്ന ചിത്രം ജൂൺ 14- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. തിരുവനന്തപുരം മൃഗശാലയിലെ ദർശൻ എന്നു പേരായ ഒരു സിംഹത്തിന്റെ കൂട്ടിലകപ്പെട്ടു പോയ കുഞ്ചാക്കോ ബോബനും സുരാജുമാണ് ചിത്രത്തിൽ. 

വിഷാദാര്‍ദ്രമീ കടല്‍പ്പാട്ടുകള്‍

0
മലയാള സിനിമയിലെ നിത്യഹരിതമായ നൂറുപാട്ടുകളിലൊന്ന് ബാലു കിരിയത്ത് എഴുതിയ ‘സ്വപ്നങ്ങളെ വീണുറങ്ങു’എന്ന ഗാനമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.

‘ഭ്രമയുഗ’ത്തിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മമ്മൂട്ടി; ചിത്രീകരണം പുരോഗമിക്കുന്നു

0
ആദ്യമായി നൈറ്റ്ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ് ശശികാന്തും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘ഭ്രമയുഗ’ത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ റോളുകള്‍ പൂര്‍ത്തിയാക്കി.