Saturday, March 7, 2026

ആനന്ദ് ഏകർഷിയുടെ ആട്ടം; ട്രയിലർ റിലീസ്

ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയ് നിർമ്മിച്ച് നവാഗത സംവിധായകൻ ആനന്ദ് ഏകർഷി രചനയും  സംവിധാനം ചെയ്യുന്ന ചിത്രം ‘ആട്ട’ത്തിന്റെ ട്രയിലർ റിലീസായി. ചേംബർ ഡ്രാമ വിഭാഗത്തിൽ പെട്ട ചിത്രമാണ് ആട്ടം. വിനയ് ഫോർട്ട്, കലാഭവൻ ഷാജോൺ, നന്ദൻ ഉണ്ണി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കൂടാതെ ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.  

ആട്ടം 2023 ൽ ജിയോ മയാമി മുംബൈ ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിൽ മികച്ച ചിത്രത്തിനുള്ള അവാർഡ്, അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിന്റെ ഉത്ഘാടന ചിത്രവുമായിരുന്നു . കൂടാതെ ജെ സി ഡാനിയേൽ അവാർഡും ആട്ടം രണ്ട് തവണ നേടിയിട്ടുണ്ട്. ഛായാഗ്രഹണം അനിരുദ്ധൂം എഡിറ്റിങ് മഹേഷ് ഭുവനെന്ദും നിർവഹിക്കുന്നു. സംഗീതം ബേസിൽ സി ജെ.

spot_img

Hot Topics

Related Articles

Also Read

ദേശീയ സിനിമാദിനത്തിന് വെറും 99 രൂപയ്ക്ക് സിനിമ കാണാം; വമ്പന്‍ ഓഫറു മായി മള്‍ട്ടി പ്ലെക്സ് അസോസിയേഷന്‍ ഓഫ്...

0
ഒക്ടോബര്‍ 13- വരെ ഏത് സമയത്തും  ഈ സൌജന്യത്തില്‍ ബുക്ക് ചെയ്യാം. ആപ്പുകളില്‍ ബുക്ക് ചെയ്യുമ്പോള്‍ 99 രൂപയ്ക്ക് പുറമെ അധിക ചാര്‍ജും ഈടാക്കുന്നതാണ്. അയിമാക്സ്, 4 ഡിഎക്സ്, റിക്ലൈനര്‍ തുടങ്ങിയ പ്രീമിയം വിഭാഗങ്ങളില്‍ ഈ ഓഫര്‍ ലഭിക്കുകയില്ല.

‘PDC അത്ര ചെറിയ ഡിഗ്രിയല്ല’ ചിത്രീകരണം ആരംഭിച്ചു

0
റാഫി മതിര കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘PDC അത്ര ചെറിയ ഡിഗ്രിയല്ല’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഇഫയര് ഇന്റർനാഷണലിന്റെ ബാനറിൽ റാഫി മതിര തന്നെയാണ്...

പ്രദീപ് നായർ സംവിധാനം ചെയ്യുന്ന ചിത്രം ‘ചെറുക്കനും പെണ്ണും’ ഒക്ടോബർ – 31 ന് തിയ്യേറ്ററുകളിൽ

0
പ്രദീപ് നായർ സംവിധാനം ചെയ്ത് നന്ത്യാട്ട് ഫിലിംസിന്റെ ബാനറിൽ  സജി നന്ത്യാട്ടു നിർമ്മിക്കുന്ന ചെറുക്കനും പെണ്ണും’ എന്ന ചിത്രം ഒക്ടോബർ 31- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ശ്രീജിത്ത് വിജയ്, ദീപ്തി, ദിലീഷ്...

‘അബ്രഹാം ഓസ് ലറി’ൽ താരമായി ജയറാം; ജനുവരി ഒന്നിന് ചിത്രം തിയ്യേറ്ററുകളേക്ക് എത്തും

0
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജയറാം അഭിനയിക്കുന്ന ചിത്രം കൂടിയാണ് അബ്രഹാം ഓസ് ലർ. അബ്രഹാം ഓസ് ലർ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ജയറാം എത്തുന്നത്. അർജുൻ അശോകൻ, സെന്തിൽ കൃഷ്ണ, ജഗദീഷ്, അനശ്വര രാജൻ, അർജുൻ നന്ദകുമാർ, ആര്യ സലീം, അസീം ജമാൽ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു.

തിയ്യേറ്ററിൽ കല്യാണമേളവുമായി ‘ഗുരുവായൂരമ്പലനടയിൽ’

0
അളിയനും അളിയനും ഒത്തുചേരുമ്പോൾ ഉണ്ടാകുന്ന ചിരിയുടെ മാലപ്പടക്കമാണ് ഗുരുവായൂരമ്പലനടയുടെ മറ്റൊരു പ്രധാന ആകർഷണം. വിവിധ കാറ്റഗറിയിലുള്ള സിനിമകൾ മലയാളത്തിൽ സമീപകാലത്ത് വിജയം കൊയ്യുമ്പോൾ ഒരു എന്റർടൈനർ മൂവിയായി ഗുരുവായൂരമ്പലനടയിൽ പ്രേക്ഷകർക്കിടയിൽ  ഏറെ സ്വാധീനിച്ചു എന്നു വേണം കരുതാൻ.