Thursday, May 1, 2025

‘അന്വേഷിപ്പിൻ കണ്ടെത്തും’ ഇനി പ്രേക്ഷകരിലേക്ക്

ടൊവിനോ തോമസിനെ ആദ്യമായി പൊലീസ് വേഷത്തിൽ നായകനാക്കി ഡാർവിൻ കുര്യാക്കൊസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി 9- ന് തിയ്യേറ്ററുകളിലേക്ക് എത്തും. 90 കളിൽ നടന്ന ഒരു സംഭവകഥയാണ് സിനിമയ്ക്കാധാരം. തിയ്യേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ വിക്രം മെഹ്റയും സിദ്ധാർഥ് ആനന്ദ് കുമാറും ചേർന്ന് നിർമ്മിച്ച് ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണിത്. ചെറുവള്ളി പൊലീസ് സ്റ്റേഷൻ എസ് ഐ ആനന്ദ് നാരായണൻ ആയാണ് ടൊവിനോ എത്തുന്നത്. ഈയയിടെ ഇറങ്ങിയ ടീസർ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

 തിരക്കഥയും സംഭാഷണവും ജിനു വി എബ്രഹാമിന്റെതാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. ഇന്ദ്രൻസ്, സിദ്ദിഖ്, ഹരിശ്രീ അശോകൻ, അസീസ് നെടുമങ്ങാട്, ശരണ്യ, പ്രമോദ് വെളിനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഷമ്മി തിലകൻ, കോട്ടയം നസീർ, ബാബുരാജ്, വെട്ടുകിളി പ്രകാശൻ, സാദിഖ്, അർത്ഥന ബിനു, രമ്യ സുവി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സംഗീതം സന്തോഷ് നാരായണൻ, ഛായാഗ്രഹണം ഗൌതം ശങ്കർ.

spot_img

Hot Topics

Related Articles

Also Read

സിജു വിൽസൺ-ഉല്ലാസ് കൃഷ്ണ  ചിത്രം  ‘പുഷ്പക വിമാനം’ ടീസർ പുറത്ത്  

0
റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാമല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൌസ് എന്നീ ബാനറുകളിൽ നവാഗതനായ ഉല്ലാസ് കൃഷന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പുഷ്പക വിമാന’ത്തിന്റെ ടീസർ പുറത്തിറങ്ങി. ചിത്രം...

ഇന്ദ്രൻസും മുരളിഗോപിയും പ്രധാനകഥാപാത്രങ്ങൾ; ‘കനകരാജ്യ’ത്തിന്റെ ബുക്കിങ് തുടങ്ങി,  ജൂലൈ ആറിന് ചിത്രം തിയ്യേറ്ററിലേക്ക്

0
‘കനകരാജ്യ’ത്തിന്റെ ബുക്കിങ് ആരംഭിച്ചു. ചിത്രം  ജൂലൈ ആറിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

ചലച്ചിത്ര ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു

0
മലയാള സിനിമയ്ക്കും മലയാളികൾക്കും ഗൃഹാതുരത്വമുണർത്തുന്ന ഒട്ടനവധി പാട്ടുകൾ സമ്മാനിച്ച ചലച്ചിത്ര ഗാനരചയിതാവും തിരക്കഥാകൃത്തുമായ  മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. 78- വയസ്സായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിൽ വെച്ചായിരുന്നു മരണം. നാനൂറിലേറെ സിനിമാഗാനങ്ങളും...

ബിജുമേനോൻ നായകനായി എത്തുന്ന ‘തുണ്ട്’; ട്രയിലർ റിലീസിന്

0
തല്ലുമാല, അയൽവാശി എന്നീ ശ്രദ്ധേയ സിനിമകൾക്ക് ശേഷം ആഷിക് ഉസ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘തുണ്ടി’ന്റെ ട്രയിലർ റിലീസ് ചെയ്തു.

‘കാലമെത്ര കഴിഞ്ഞാലും സംഗീത് എന്ന പ്രതിഭയെ കലാകേരളം ആദരവോടെ ഓർക്കും’- മോഹൻലാൽ

0
യോദ്ധയും ഗാന്ധർവ്വവും നിർണ്ണയവും ഒക്കെ ഓരോ മലയാളിയുടെയും മനസിൽ ആഴത്തിൽ പതിഞ്ഞത് അവയുടെയെല്ലാം പിന്നിൽ അദ്ദേഹത്തിന്റെ പ്രതിഭാസ്പർശം ഉള്ളതുകൊണ്ടാണ്. കാലമെത്ര കഴിഞ്ഞാലും സംഗീത് എന്ന മഹാപ്രതിഭയെ കലാകേരളം ആദരവോടെ ഓർക്കും